നിലവിലെ മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സേവനദാതാവിനെ മാറ്റാവുന്ന മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യത്ത് നിലവില്‍ വന്നു .ഇപ്പോഴുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു നെറ്റ്‌വര്‍ക്കിലെ പുതിയ സേവനദാതാവിലേക്ക് മാറാന്‍ കഴിയുന്നതാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം .ഇതിനു ഉപഭോക്താവ് 19 രൂപ മാത്രം മുടക്കിയാല്‍ മതി പരമാവധി നാലു ദിവസം കൊണ്ട് ഈ സംവിധാനം ലഭ്യമാകും.പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ “പോര്‍ട്ട്” എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എംഎസ് ചെയ്യണം. ഈ എസ്‌എംഎസിനുള്ള മറുപടിയില്‍ ഒരു ‘യൂണിക്ക് കോഡ്’ ലഭിക്കും. നിങ്ങള്‍ പുതുതായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന സേവന ദാതാവിന് യൂണിക്ക് കോഡും തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും പോര്‍ട്ടിംഗ് സേവനം നല്‍കുന്ന ഡീലറെ സമീപിച്ചാല്‍ 4 ദിവസങ്ങള്‍ക്കകം സേവനദാതാവിനെ മാറാന്‍ കഴിയും.നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് പരമാവധി നാല് ദിവസമാണ് എടുക്കുക. നമ്പര്‍ പോര്‍ട്ട് ചെയ്യുന്ന സമയവും തീയതിയും എസ്‌എംഎസിലൂടെയാണ് അറിയിക്കുക.
Translate
Thursday, March 10, 2011
Subscribe to:
Post Comments (Atom)
0 comments:
Post a Comment
Thanks for your valuable Comment